കേരള കാർട്ടൂൺ അക്കാദമിയും ആൾ ഇന്ത്യ മലയാളി അസോസിയഷനും ചേർന്ന് സ്ക്കൂൾ, കോളേജ് തലത്തിലുള്ളവർക്കും യുവ കാർട്ടൂണിസ്റ്റുകൾക്കുമായി ലഹരി വിരുദ്ധ കാർട്ടൂൺ മത്സരം സംഘടിപ്പിച്ചിരിക്കുന്നു. 17 വയസ് വരെയുള്ളവരെ ജൂനിയർ വിഭാഗത്തിലും, 18 വയസ് മുതൽ 25 വയസ് വരെ ഉള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തും. ......
കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ് അനുവദിച്ചത്.
ഈ സർക്കാരിന്റെ കാലത്ത് 6401 കോടിയോളം രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ലഭിച്ചത്. ......
രാജ്യത്തെ അഭിഭാഷകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും അവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന 'അഭിഭാഷക സംരക്ഷണ ബിൽ' (Advocates Protection Bill) നിർണായകമായ ഒരു നിയമനിർമ്മാണമായി മാറുമെന്നാണ് വിലയിരുത്തൽ. അഭിഭാഷകരെ ലക്ഷ്യം വെച്ചുള്ള ശാരീരിക ആക്രമണങ്ങൾ, ഭീഷണികൾ, വസ്തുവകകൾ നശിപ്പിക്കൽ തുടങ്ങിയ സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ ബില്ലിന്റെ പ്രസക്തി വർദ്ധിക്കുകയാണ്. ......
ഇംഗ്ലീഷ് മീഡിയം ഡിവിഷന് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ സംഭവത്തിലാണ് പ്രധാന അധ്യാപികയെ ഉപരോധിച്ച്രക്ഷിതാക്കള് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പിന്നീട് പോലീസ് ഇടപെട്ട് മാറ്റി.
വിദ്യാര്‍ഥികള്‍ കുറവുള്ളതിനാല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന് നിലനിര്‍ത്താന്‍ സാധിക്കില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. ......
ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളും മിഷണറിമാരും അക്രമണത്തിന് നിരന്തരം വിധേയമാകുന്നത് ആശങ്കാജനകവും ഭയപ്പെടുത്തുന്നതുമാണെന്ന് കെആർഎൽസിസി.
ഒറിസ്സായിലെ സമ്പൽപൂരിൽ തെണ്ണൂറ് വയസ്സുള്ള ഒരു വൈദീകൻ ഉൾപ്പടെ രണ്ടു വൈദീകരെ അതിക്രൂരമായ പീഡനത്തിന് വിധേയമാക്കിയ സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും കെആർഎൽസിസി അവശ്യപ്പെട്ടു.
സമാനമായ സംഭവങ്ങളിൽ സംസ്ഥാന സർക്കാരുകളുടെ നിശബ്ദതയും കേന്ദ്ര സർക്കാരിന്റെ നിസംഗതയും അക്രമങ്ങൾ തുടരാൻ അക്രമകാരികൾക്ക് പ്രേരണയാവുകയാണ്. നിസ്വരും പാർശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വിമോചനത്തിനായുള്ള പ്രവർത്തനങ്ങൾ കത്തോലിക്ക സഭയുടെ പ്രേഷിതദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ......
ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി നില്‍ക്കുന്നെന്നും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടായി നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് അദ്ദേഹം അതിരുകടന്നു പറഞ്ഞു. അത് പി.വി. ......
തിങ്കളാഴ്ച രാവിലെ 8ന് ആരോഗ്യ-ക്ഷേമ മന്ത്രാലയത്തിന്റഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരമുള്ള കണക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 203 പുതിയ അണുബാധകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ദല്‍ഹി, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുമാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനമായ കേരളത്തില്‍ 1,435 സജീവ കേസുകളുണ്ട്. ......
തമിഴ് ചലച്ചിത്ര സംവിധായകന് വിക്രം സുഗുമാരൻ അന്തരിച്ചു. 47 വയസായിരുന്നു. മധുരയില്‍നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം
മധുരയില്‍ ഒരുനിര്‍മാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥവിവരിച്ച ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു വിക്രം സുകുമാരന്‍. ......
കർണാടകം: വർഗീയ സംഘർഷങ്ങളാൽ കലുഷിതമാണ് കേരളത്തിലെ കാസർഗോഡ് ജില്ലയോട് തൊട്ടുകിടക്കുന്ന ദക്ഷിണ കന്നഡജില്ല. മംഗളുരു നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കെപിസിസി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ വിവിധ നേതാക്കൾക്ക് ചുമതലകൾ നൽകി. ......